പരിധിയില്ലാത്ത വോയിസ് കോൾ, 105 ജിബി ഡേറ്റ, പുതിയ പ്രി‌പെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 11 ഫെബ്രുവരി 2020 (13:15 IST)
വിപണിയിൽ നേട്ടമുണ്ടാക്കുന്നതിനായി ഉപയോക്തക്കൾക്ക് പുതിയ ടെലികോം പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ. 499 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ടെലികോം സേവന ചാർജുകൾ ഉയർത്തിയതിന് പിന്നാലെ ഉപയോക്താക്കൾക്ക് സ്വീകാര്യമായ വിലയിൽ പ്ലാനുകൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ദിവസേന 1.5 ജിബി 4G ഡേറ്റയും അൺലിമിറ്റർ വോയിസ് കോളുകളും പ്ലനിൽ ലഭിയ്ക്കും. 70 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 100 എസ്എംഎസുകളും ദിവസനേന ഉപയോഗപ്പെടുത്താം. ഇതുമാത്രമല്ല. സി5 ചാനലിലെ പ്രീമിയം പരിപാടികൾ പ്ലാൻ കാലാവധിയിൽ സൗജന്യമായി കാണാനുമാകും.

ഇതോടൊപ്പം 555 രുപയുടെ പ്ലാൻ വോഡഫോൺ പരി‌ഷ്കരിച്ചിട്ടുണ്ട്. പ്ലാൻ കാലാവധി 70 ദിവസത്തിൽനിന്നും 77 ദിവസമായി ഉയാർത്തുകയാണ് ചെയ്തത്. 1.5 ജിബി ഡേറ്റ തന്നെയാണ് ഈ പ്ലാനിലും ലഭിയ്ക്കുക. 599 രൂപയുടെ പ്ലാൻ കലാവധി 84 ദിവസമാക്കി ഉയാർത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :