ഓഫീസിനുള്ളിൽവച്ച് കേണൽ ലൈംഗിക ബാന്ധത്തിലേർപ്പെട്ടു, വീഡിയോ പകർത്തി ജവാൻ‌മാർ; സൈന്യം അന്വേഷണം പ്രഖ്യാപിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 11 ഫെബ്രുവരി 2020 (13:41 IST)
ചണ്ഡീഗഡ്: ജീവനക്കാരിയുമായി ഓഫീസിൽവച്ച് കേണൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ജവാൻമാർ മൊബൈൽ ഫോണിൽ പകർത്തി. സംഭവത്തിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുകയാണ്. 25 രജ്പുത്താൻ റൈഫിൾസിലെ രണ്ട് ജവാൻമാർ പ്രതിരോധ മന്ത്രിയ്ക്ക് കത്തയച്ചതോടെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടത് എന്ന് ഇന്ത്യൻ എക്സ്‌പ്രെസ്സ് റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബിലെ അബോഹറിൽ ജോലി ചെയ്യുന്ന സമയത്താണ് കേണൽ ഓഫിസിൽ വച്ച് ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് പരാതി. കേണലിന്റെ മാനസിക പീഠനത്തിന് ഇരയായായ രണ്ട് ജവാൻമാർ ഇത് മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു. ഇരുവരും തന്നെയാണ് ഇതു വ്യക്തമാക്കികൊണ്ട് പ്രതിരോധ മന്ത്രിയ്ക്ക് കത്തയച്ച്.

അതേസമയം ആരോപണ വിധേയനായ കേണൽ നിലവിൽ സർവീസിൽനിന്നും വിരമിച്ചയാളാണ്. സർവീസിന്നിന്നും വിരമിച്ചെങ്കിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയാൽ അന്വേഷണം നേരിടാൻ ബാധ്യസ്ഥാനായിരിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. വീഡിയോ ഉപയോഗിച്ച് കേണലിനെ ജാവാൻമാർ ബ്ലാക്ക് മെയിൽ ചെയ്തിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :