കിയയുടെ അടുത്ത പണി എർട്ടിഗയ്ക്ക്, സോണറ്റിന് പിന്നാലെ എംപിവി എത്തും !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (14:00 IST)
ആദ്യ വാഹനത്തിലൂടെ തന്നെ ഇന്ത്യൻ വിപണിയിൽ ആധിപാത്യം സ്ഥാപിച്ച വാഹാന നിർമ്മാതാക്കളാണ് കിയ, സെൽടോസിനെ ഇന്ത്യൻ വിപണി ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അമ്പരപ്പിയ്ക്കുന്ന വിൽപ്പന കൈവരിച്ച സെൽടോസിന് പിന്നാലെ പ്രീമിയം എംപിവിയായ കാർണിവലിനെ അവതരിപ്പിച്ചു. കോംപക്ട് എസ്‌യുവി സോണറ്റും അധികം വൈകാതെ വിപണിയിലെത്തും.

എന്നാൽ സോണറ്റിന് തൊട്ടുപിന്നാലെ കിയ വിപണിയിൽ അവതരിപ്പിക്കുന്ന വാഹനം മാരുതി സുസൂക്കിയുടെ എർട്ടിഗയോട് മത്സരിയ്ക്കുന്ന ഒരു എംപിവി ആയിരിയ്ക്കും. ഈ വാഹനം അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനം സെൽടോസിന്റെ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുക.

അന്താരാഷ്ട്ര വിപണിയെകൂടി ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ വാഹനം കിയ രൂപകൽപ്പന ചെയ്യുക. രാജ്യന്തര വിപണിയിലേക്ക് കൂടി ഇന്ത്യയിൽ തന്നെ നിർമ്മിയ്ക്കാനാണ് കമ്പനി ലക്ഷ്യംവക്കുന്നത്. വാഹനത്തിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള മറ്റു വിവരങ്ങളെ കുറിച്ച് കിയ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :