1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM Pinarayi Vijayan against Opposition

സ്വാശ്രയവിഷയത്തില്‍ തനിക്ക് പിടിവാശിയില്ല; തന്നെ ആക്ഷേപിച്ചാല്‍ പ്രശ്നങ്ങള്‍ തീരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍

മുഖ്യമന്ത്രി
സ്വാശ്രയവിഷയത്തില്‍ തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ ആക്ഷേപിച്ചാല്‍ പ്രശ്നങ്ങള്‍ തീരില്ലെന്നും പ്രശ്നങ്ങള്‍ അവസാനിക്കാത്തത് തന്റെ പിടിവാശി മൂലമല്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സര്‍ക്കാരും മുന്നണിയും സ്വാശ്രയവിഷയത്തില്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
 
സര്‍ക്കാരിന് സ്വാശ്രയപ്രശ്നത്തില്‍ പരിമിതിയുണ്ട്. ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമായിരുന്നു. ആരോഗ്യമന്ത്രിയോടും സെക്രട്ടറിയോടും താന്‍ മോശമായി പെരുമാറിയെന്ന് പറയുന്നത് കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം, സ്വാശ്രയവിഷയത്തില്‍ സഭ ഇന്നും സ്തംഭിച്ചു. പ്രശ്നങ്ങള്‍ അവസാനിക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചത്.
അടുത്ത ലേഖനം
സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പറയുന്നത്​ നട്ടാൽ കുരുക്കാത്ത നുണ: ചെന്നിത്തല