സിനിമാകാണാനെത്തിയവരുടെ തിരക്കില്‍ പരിക്കേറ്റ തീയേറ്റര്‍ ജീവനക്കാരന്‍ മരിച്ചു

സിനിമാ തീയേറ്റര്‍, അപകടം, മരണം
കടപ്പാക്കട| vishnu| Last Updated: ശനി, 31 ജനുവരി 2015 (13:28 IST)
വിക്രം നായകനായ ഐ യുടെ ആദ്യപ്രദര്‍ശനത്തിനെത്തിയ കാണികളുടെ തിരക്കിനിടയില്‍ പെട്ട് പരിക്കേറ്റ തീയേറ്റര്‍ ജീവനക്കാരന്‍ മരിച്ചു. കിളികൊല്ലൂര്‍ ഇഞ്ചയ്ക്കല്‍ കൈരളി നഗര്‍ 68 ല്‍ വിനായകയില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീകുമാരന്‍ നായര്‍ (ശ്രീകുമാര്‍-52) ആണ് മരിച്ചത്. ഇയാള്‍ കടപ്പാക്കട ധന്യ തീയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

ഐയുടെ റിലീസിങ് ദിവസം സിനിമാ സിനിമ കാണാന്‍ വലിയ ആള്‍കൂട്ടമാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടെ ഉണ്ടായ തിക്കിനും തിരക്കിനുമിടയില്‍ മതിലു ചാടിക്കടന്ന ഒരാള്‍ ശ്രീകുമാരന്‍ നായരുടെ കഴുത്തിലേക്കാണ് ചാടിയത്. നിലത്തു വീണ ശ്രീകുമാറിനെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ഇയാളുടെ കഴുത്ത് ഒടിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ശ്രീകുമാരന്‍ നായരെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവിടെയായൊരുന്നു ശ്രീകുമാറിനെ ചികിത്സിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :