അനുബന്ധ വാര്‍ത്തകള്‍
- നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ
- സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി
- മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്, പാർട്ടി സെക്രട്ടറിക്ക് പിണറായിയുടെ താക്കീത്
- 'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ
- Nilambur By Election: 'ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് പാർട്ടി സെക്രട്ടറിയേറ്റിലേക്കും': നിലമ്പൂരിൽ താൻ ജയിക്കുമെന്ന് പി.വി അൻവർ
ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം
സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ലെന്ന് ചിന്ത പറഞ്ഞു.
തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തിൽ വി എസ് അച്യുതാന്ദന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം. സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ലെന്ന് ചിന്ത പറഞ്ഞു.
ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്നും ചിന്ത ജെറോം പറഞ്ഞു. ഇല്ലാത്തൊരു വാക്ക് ആരും കേട്ടിട്ടില്ല. പാർട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം പറഞ്ഞു.
എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി കെ മുരളി എംഎൽഎയും പറഞ്ഞു. പാർട്ടി സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തയാളാണ്. അത്തരമൊരു പരാമർശം സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്ന് ഡി കെ മുരളിയും പ്രതികരിച്ചു. സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. സമ്മേളനത്തിൽ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമർശം എവിടെയും കേട്ടിട്ടില്ലെന്നും എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.