നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

Pinarayi Vijayan - M V Govindan
Pinarayi Vijayan - M V Govindan
അഭിറാം മനോഹർ| Last Modified വെള്ളി, 27 ജൂണ്‍ 2025 (11:33 IST)
Pinarayi Vijayan - M V Govindan
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പിലെ തോല്‍വിക്ക് പി വി അന്‍വര്‍ ഫാക്ടറും കാരണമായെന്ന് സിപിഎം വിലയിരുത്തല്‍. പി വി അന്‍വര്‍ ഇടത് വഞ്ചകനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ഇടത് വോട്ടില്‍ ഒരു വിഭാഗം അന്‍വര്‍ കൊണ്ടുപോയതായാണ് വിലയിരുത്തല്‍. വ്യക്തിപരമായി 10,000ത്തോളം വോട്ടുകള്‍ സ്വരാജ് പിടിച്ചിട്ടും പാര്‍ട്ടി തോറ്റത് പരിശോധിക്കണമെന്ന ആവശ്യവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു. തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എം വി ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു.

ഉപതിരെഞ്ഞെടുപ്പില്‍ കണക്കുകൂട്ടല്‍ തെറ്റി. ശരിയായ വിലയിരുത്തലുകളില്ലെങ്കില്‍ വലിയ തിരിച്ചടികളുണ്ടാകാമെന്ന് പി രാജീവ് ഓര്‍മിപ്പിച്ചു. മികച്ച സ്ഥാനാര്‍ഥിയായിരുന്നു എം സ്വരാജ്. വ്യക്തിപരമായി പതിനായിരത്തോളം വോട്ടുകള്‍ നേടിയെങ്കിലും പാര്‍ട്ടി വോട്ടുകളും ചോര്‍ച്ചയുണ്ടായി. ഇക്കാര്യം ഗൗരവകരമായി പരിശോധിക്കണമെന്ന ആവശ്യമാണ്. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :