കാത്തിരിപ്പിനൊടുവിൽ കേരളത്തിന് എയിംസ്? പദ്ധതി വരിക കോഴിക്കോട്

അഭിറാം മനോ‌ഹർ| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (21:21 IST)
കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കാൻ കേന്ദ്രധനമന്ത്രാലയത്തിന്റെ അനു‌മതി തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെ എയിംസ് സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് സംസ്ഥാന സർക്കാർ.

കോഴിക്കോട് കിനാലൂരിൽ വ്യവസായപാർക്കിനായി മുൻപ് റവന്യൂവകുപ്പ്, കെ.എസ്.ഐ.ഡി.സി.ക്ക് കൈമാറിയ 153.46 ഏക്കർ ഭൂമി തിരിച്ചുകൊടുക്കാൻ ഇതിന് പിന്നാലെ വ്യവസായ വകുപ്പ് ഉത്തരവായി. റവന്യൂവകുപ്പ് ഭൂമി ആരോഗ്യവകുപ്പിന് കൈമാറും. കൈമാറുന്ന ഭൂമിയുടെ സ്കെച്ചും മഹസർ റിപ്പോർട്ടും അടക്കം റവന്യൂവകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു.

എയിംസിന് അനുമതി നൽകണമെന്ന ആവശ്യത്തിൽ കേന്ദ്ര ധനമന്ത്രാലയം നടപടിയെടുത്തുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :