തിരുവനന്തപുരം|
Last Modified വ്യാഴം, 22 മെയ് 2014 (13:11 IST)
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത്തരം സ്ഥാപനങ്ങളുടെ വായ്പാ ഇടപാടുകളില്‍ സുതാര്യതയില്ല. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ചു.
അതേസമയം, ബ്ലേഡ് ബാങ്കുകളെ നിയന്ത്രിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് വായ്പകള്‍ വേഗത്തിലാക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം നിര്‍ദേശം സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.