1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chennithala on silver line project

സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ പറയു, ജനങ്ങളോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടുതുപക്ഷമെന്ന് മുഖ്യമന്ത്രി

Chennithala
സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ പറയുവെന്നും ജനങ്ങളോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടുതുപക്ഷമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി കണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല. കരാര്‍ നല്‍കിയത് കരിമ്പട്ടികയില്‍ പെട്ട ഫ്രഞ്ച് കമ്പനിക്കെന്ന് മുന്‍ പ്രതിപക്ഷനേതാവ് പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. അഞ്ചുശതമാനമാണ് കണ്‍സള്‍ട്ടന്‍സിയുടെ കമ്മീഷന്‍. കൂടാതെ പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ജനങ്ങളുമായി യുദ്ധത്തിനില്ല: സമരത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് കോടിയേരി