സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 19 മാര്‍ച്ച് 2022 (20:00 IST)
കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തൃശൂരില്‍ നിന്ന് കാണാതായ 4 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ചാലക്കുടി എസ്എച്ച്എസ് സ്‌കൂളിലെ 7, 9 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ ചാലക്കുടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടികളെ കണ്ടെത്തിയത്.