തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (16:08 IST)
ഒളിവിലായിരുന്ന തട്ടിപ്പു കേസിലെ പ്രതി 28 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. പെരുങ്കുളം വില്ലേജില്‍ കട്ടയ്ക്കോട് പൂച്ചെടിവിള തിരുഹൃദയത്തില്‍ വില്‍സണ്‍ എന്ന ഫ്രാന്‍സീസിനെയാണു മ്യൂസിയം പൊലീസ് പിടികൂടിയത്.
കള്ളനോട്ട് ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ 1985 ല്‍ നെടുമങ്ങാട് സ്വദേശി മോഹന്‍രാജിനു നോട്ടിനു പകരം പേപ്പര്‍ കെട്ട് നല്‍കി തട്ടിപ്പു നടത്തിയിരുന്നു.
ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാറിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ക്ന്‍റോണ്‍മെന്‍റ് പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.