1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CBI, pinarayi vijayan, thalassery

സിബിഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയെന്ന് പിണറായി

സി ബി ഐ
അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണ് സി ബി ഐ എന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നേരത്തെ കോണ്‍ഗ്രസിന്റെ താല്പര്യങ്ങള്‍ ആയിരുന്നു സി ബി ഐയെ നയിച്ചതെങ്കില്‍ ഇപ്പോള്‍ ബി ജെ പിയുടെ താല്പര്യമാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സി ബി ഐ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു പിണറായിയുടെ ഈ മറുപടി.
 
ഇതേ സി ബി ഐ ആണ് സി പി എം തലശ്ശേരിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ ഒരു നേതാവിനെ ജയിലിലടച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോഴും തെരഞ്ഞെടുപ്പ് നേരിട്ടവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ഈ രീതിയില്‍ ഞങ്ങളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. നീതി നിഷേധമാണ് ഇവിടുത്തെ പ്രശ്നമെന്നും ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
About Writer
JOYS JOY