സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (08:59 IST)
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ചികിത്സാ പിഴവുകൊണ്ടാണെന്ന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി അശ്വതിയാണ് മരിച്ചത്. 32 വയസ്സ് ആയിരുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു അശ്വതി ചികിത്സ നടത്തിയിരുന്നത്. എന്നാല്‍ കുഞ്ഞിന് വളര്‍ച്ച കുറവുള്ളതിനാല്‍ എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പാണ് അശ്വതി എസ്എടി ആശുപത്രിയില്‍ വന്നത്.
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രാത്രിയോടെ അശ്വതിക്ക് വയറുവേദന ഉണ്ടാവുകയായിരുന്നു. പിന്നാലെ അടിയന്തര ശസ്ത്രക്രിയ നടത്തുകയും മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ വച്ച് അശ്വതി മരണപ്പെടുകയായിരുന്നു.