1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bribery case village office arrested

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Bribe
Bribe
ആലപ്പുഴ : പഴയ സര്‍വേ നമ്പര്‍ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. ഹരിപ്പാട് വില്ലേജ് ഓഫീസര്‍ പി.കെ. പ്രീതയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായത്.
 
ഹരിപ്പാട് സ്വദേശി കാര്‍ഷിക സബ്‌സിഡി ലഭിക്കുന്നതിനായി അഗ്രി പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി വസ്തുവിന്റെ പഴയ സര്‍വേ നമ്പര്‍ വില്ലേജ് ഓഫീസറോട്  ആവശ്യപ്പെട്ടിരുന്നു. വാട്‌സ് ആപ്പ് നമ്പരിലൂടെ വസ്തുവിന്റെ വിവരം നല്‍കാന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നമ്പര്‍ അയച്ചു കൊടുക്കാമെന്നും അതിനായി ആയിരം രൂപാ നല്‍കാനും ഓഫിസര്‍ പറഞ്ഞു. പണം ഗൂഗിള്‍ പേ വഴിനല്‍കാനാണ് ആവശ്യപ്പെട്ടത്
 
തുടര്‍ന്ന് പരാതിക്കാരന്‍ ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ടിനെ കൈക്കൂലി ആവശ്യപ്പെട്ട വിവരം അറിയിച്ചു. വിജിലന്‍ ഒരുക്കിയ കെണിയിലൂടെ ഗൂഗിള്‍ പേ വഴി പരാതിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് പണം നല്‍കി. ഇതു വച്ച് വിജിലന്‍സ് വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും