അനുബന്ധ വാര്‍ത്തകള്‍
- കൈക്കൂലി: ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പിടിയിൽ
- കൈക്കൂലിക്കായി റിസോർട്ട് റെയ്ഡ് നടത്തിയ ഡി.വൈ.എസ്.യ്ക്ക് സസ്‌പെൻഷൻ
- കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
- കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി: പോലീസുകാരന് സസ്പെന്‍ഷനില്‍
- ബാർക്കോഴ കേസിൽ തെളിവായി ഹാജരാക്കിയത് വ്യാജ സിഡി: ബിജു രമേശിനെതിരെ തുടർനടപടിയ്ക്ക് ഉത്തരവ്
കൈക്കൂലി: എസ്.ഐക്ക് സസ്‌പെൻഷൻ
കൊച്ചി: ദേശീയ പാതയോരത്ത് മാലിന്യം നല്ലിയ സംഘത്തിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അന്വേഷണത്തിൽ നെടുമ്പാശേരി സ്റ്റേഷനിലെ ഗ്രെയ്‌ഡ് എസ്.ഐ റഷീദിനെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ജൂലായ് ആറാം തീയതി രാത്രിയിൽ ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിനടുത്തുള്ള പറമ്പായത്തെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിൽ ദേശീയ പാതയോരത്തുള്ള പറമ്പിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ടോറസ് ലോറികളിൽ എത്തിച്ച മാലിന്യമാണ് തള്ളിയത്. ഇത് പിടികൂടിയപ്പോഴാണ് കൈക്കൂലി വാങ്ങിയത് എന്നാണു റിപ്പോർട്ട്.
റഷീദിനൊപ്പം ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ മധു, അരവിന്ദ് എന്നിവരെ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഹൈവേ പോലീസ് ഉദ്യോഗസ്ഥരായിരിക്കവേ ആണ് സംഭവം നടന്നത്.

അടുത്ത ലേഖനം