വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 18 ജനുവരി 2021 (13:14 IST)
കൊച്ചി: ബാർക്കോഴക്കേസിൽ കോടതിയിൽ വ്യാജ തെളിവ് സമർപ്പിച്ച ബിജു രമേശിനെതിരെ നടപടി സ്വീകരിയ്ക്കാൻ മജിസ്ട്രേറ്റ് കോടതിയോട് ഉത്തരവിട്ട് ഹൈക്കോടതി. അഭിഭാഷകനായ ശ്രീജിത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടിയ്ക്ക് ഉത്തരവിട്ടത്, രഹസ്യ മൊഴിയോടൊപ്പം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ ബിജു രമേശ് ഹാജരാക്കിയത് എഡിറ്റ് ചെയ്ത സിഡിയാണ് എന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് കോടതിയെ കബളിപ്പിയ്ക്കലാണെന്നും നടപടി സ്വീകരിയ്ക്കാൻ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെടണം എന്നുമുള്ള ആവശ്യം ഹൈക്കോടതി അംഗീകരിയ്ക്കുകയായിരുന്നു.