1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Forest section officer arrested

കൈക്കൂലി: ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പിടിയിൽ

Bribe
തിരുവനന്തപുരം: കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്ററ് സെക്ഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിലായി. സാമൂഹ്യ വനവത്കരണ വിഭാഗം തിരുവനന്തപുരം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫീസിലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ശ്രീകാര്യം സ്വദേശി കെ.കെ.സലീമാണ് പിടിയിലായത്.

സാമൂഹ്യ വന വത്കരണത്തിന്റെ ഭാഗമായുള്ള കരാറുകാരൻ ആറ്റിങ്ങൽ സ്വദേശി ബിജുവിന്റെ നാല് ലക്ഷം രൂപയുടെ ബില്ലുകൾ മാറുന്നതിനായി സലിം 1.4 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യം 70000 രൂപ നൽകാനും പറഞ്ഞു. തുടർന്നാണ് ബിജു വിജിലൻസിനെ സമീപിച്ചത്.

വിജിലൻസിന്റെ നിർദ്ദേശ പ്രകാരം മരുതംകുഴിക്കടുത്തുള്ള സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ഓഫീസിൽ വച്ച് കഴിഞ്ഞ ദിവസം ബിജു നൽകിയ പണം വാങ്ങുമ്പോൾ സലിം പിടിയിലായി. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കഞ്ചാവ് കച്ചവടത്തിന് യൂട്യൂബിലൂടെ ആളെ പിടിക്കുന്ന യുവാവ് അറസ്റ്റില്‍