1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha mother daughters found suicide

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കത്തിക്കരിഞ്ഞ നിലയില്‍

Alappuzha
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കത്തിക്കരിഞ്ഞ നിലയില്‍. താമരക്കുളത്ത് പ്രസന്ന(52), മക്കള്‍ കല(34), മിനു(32) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. പെണ്‍മക്കള്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണെന്നും കൂടാതെ സാമ്പത്തിക പ്രശ്‌നമുണ്ടെന്നും പൊലീസ് പറയുന്നു. പ്രസന്നയുടെ ഭര്‍ത്താവ് വെരിക്കോസ് ചികിത്സയ്ക്കായി കരുനാഗപ്പള്ളിയില്‍ പോയപ്പോഴാണ് സംഭവം നടക്കുന്നത്. നൂറനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി ഉപയോഗിച്ച് ഡിജിറ്റൽ റുപീ, 5 ജി ഇന്റർനെറ്റ് ഈ വർഷം തന്നെ