1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Black magic: pregnant lady murdered

വീണ്ടും മന്ത്രവാദത്തിനിടെ കൊലപാതകം; ഗര്‍ഭിണി മരിച്ചു

മന്ത്രവാദം
വീണ്ടും മന്ത്രവാദത്തിനിടെ കൊലപാതകം. പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചു. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹര്‍സാനയാണ് (20) മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. 
 
യുവതിയുടെ അമ്മാവനാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.  ഇടപ്പാള്‍ നായരങ്ങാടി സിദ്ധിഖിന്റെ മകളാണ് ഹര്‍സാന.  അപസ്മാര രോഗിയായ ഹര്‍സാനയെ അപസ്മാരം ഭേദമാകുന്നതിനാണ് വേണ്ടിയാണ് ഭര്‍തൃവീട്ടുകാര്‍ മന്ത്രവാദിയെ ഏല്‍പ്പിക്കുകയായിരുന്നു. 
 
കഴിഞ്ഞ മാസം കരുനാഗപളളിയില്‍ മന്ത്രവാദത്തിനിടയില്‍ തഴവ സ്വദേശി ഹസീന(26) ചവിട്ടേറ്റു മരിച്ചിരുന്നു.  ബാധ ഒഴിപ്പിക്കാനായി ചികിത്സ നടക്കവേ ചവിട്ടേറ്റാണ് ഹസീന മരണമടഞ്ഞത്.  സംഭവത്തില്‍ മന്ത്രവാദിയായ സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.