അനുബന്ധ വാര്‍ത്തകള്‍
- ‘കുമ്മനം ഗതികെട്ട പ്രേതമായി അലയുന്നതില്‍ സങ്കടമുണ്ട്’; പരിഹസിച്ച് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
- വട്ടിയൂർക്കാവിലെ പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനത്തിന്: വേദിയിലിരുന്ന രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള
- കോന്നിയിൽ കെ. സുരേന്ദ്രൻ, വട്ടിയൂർക്കാവിൽ എസ് സുരേഷ്; ബിജെപി സ്ഥാനാർത്ഥി പട്ടിക
- 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകും, തരൂരിനെ തോൽപ്പിക്കും: ശ്രീശാന്ത്
- കേരളം എന്തുകൊണ്ട് ഇതുവരെ ‘മോദി-ഫൈഡ്’ ആയില്ല? - ജോൺ എബ്രഹാമിന്റെ കിടിലൻ മറുപടി
‘കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറും’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
നിരവധിപ്പേരാണ് പ്രസ്താവനക്കെതിരെ വിമര്‍ശന വുമായെത്തിയത്
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഞ്ചേശ്വരത്ത് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലാണ് കശ്മീരുമായി ബന്ധപ്പെടുത്തി വിവാദ പ്രസ്താവന നടത്തിയത്.
ഇടത് – വലത് മുന്നണികള്‍ വിജയിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാര്‍ കട്ടീന്റെ പരാമര്‍ശം . നിരവധിപ്പേരാണ് പ്രസ്താവനക്കെതിരെ വിമര്‍ശന വുമായെത്തിയത്
മഞ്ചേശ്വരത്ത് വിജയം നേടാന്‍ കഠിന ശ്രമത്തിലാണ് എന്‍ഡിഎ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത് . വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ പ്രചാരണം നടത്താനാണ് നേതാക്കളുടെ നീക്കം.