1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP Candidate list kerala bypolls

കോന്നിയിൽ കെ. സുരേന്ദ്രൻ, വട്ടിയൂർക്കാവിൽ എസ് സുരേഷ്; ബിജെപി സ്ഥാനാർത്ഥി പട്ടിക

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

BJP Candidate list
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോന്നിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും അരൂരിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ കെപി പ്രകാശ് ബാബുവും വട്ടിയൂർക്കാവിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് ആഡ്വ എസ് സുരേഷും എറണാകുളത്ത്  സിജി രാജഗോപാലും മഞ്ചേശ്വരത്ത് രവീശതന്ത്രിയും സ്ഥാനാർഥിയാകും. 
 
അവസാനഘട്ടത്തിലും വട്ടിയൂർ‌ക്കാവിൽ പരിഗണനയിലുണ്ടായിരുന്ന കുമ്മനം രാജശേഖരൻ പിൻമാറിയതോടെയാണ് കെ സുരേഷ് സ്ഥാനാർഥിയാകുന്നത്.
About Writer
തുമ്പി എബ്രഹാം
അടുത്ത ലേഖനം
വ്യാഴാഴ്‌ച വരെ ശക്തമായ മഴയ്ക്കും മിന്നലും സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്