1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP is growing Anil Antony

'ബിജെപി വളരുകയാണ്, 30 സീറ്റുകള്‍ ഉറപ്പാണ്, ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും': അനില്‍ ആന്റണി

BJP is growing
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി ഭരിക്കാനുള്ള സമയം അടുത്തുവരികയാണെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി പറഞ്ഞു. ബിജെപിക്ക് 30 സീറ്റുകള്‍ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ  വിലയിരുത്തല്‍.കേരളത്തില്‍ ഇത്തവണ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.
 
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്‍ഡിഎഫും യുഡിഎഫും വിവാദങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ബിജെപി വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പിലും ബിജെപി വളരുകയാണ്. 2006 ല്‍ വെറും അഞ്ച് ശതമാനം വോട്ട് വിഹിതം മാത്രമുണ്ടായിരുന്ന പാര്‍ട്ടി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം 20 ശതമാനം വോട്ടുകള്‍ നേടി. ആദ്യമായി ഒരു എംപിയെയും അവര്‍ക്ക് ലഭിച്ചു. 
 
ക്രിസ്ത്യാനികളും മറ്റ് സമുദായങ്ങളും ബിജെപിക്ക് വോട്ട് ചെയ്യും. ഇത്തവണ മത്സരിക്കാതിരിക്കുക എന്നത് എന്റെ തീരുമാനമല്ല ഇതെല്ലാം പാര്‍ട്ടി തീരുമാനിക്കുന്നതാണെന്നും മത്സരിക്കാനില്ലെങ്കിലും പ്രചരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും അനില്‍ ആന്റണി പറഞ്ഞു.
അടുത്ത ലേഖനം
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി