അനുബന്ധ വാര്‍ത്തകള്‍
- തിരിച്ചടി ഭയന്ന് കുമ്മനം, മാറി നിന്ന് സുരേന്ദ്രന്; മത്സരിക്കാനില്ലെന്ന് ബിജെപി മുൻനിര നേതാക്കൾ - കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും
- ബി ജെ പി ഭജനസംഘം പോലെയോ? ഉന്നം വച്ചത് സുരേന്ദ്രനെ? കലാപക്കൊടി ഉയര്‍ത്തി കര്‍ഷകമോര്‍ച്ചാ നേതാവ്
- കെ സുരേന്ദ്രനും യതീഷ് ചന്ദ്രയും നേര്‍ക്കുനേര്‍, കൂടെ എഎൻ രാധാകൃഷ്ണനും ; ഒടുവില്‍ സംഭവിച്ചത്
- കുമ്മനം തോറ്റു, സുരേന്ദ്രന് മൂന്നാമനായി; ശ്രീധരൻപിള്ള എല്ലാം നശിപ്പിച്ചെന്ന് - വാളെടുത്ത് കേന്ദ്ര നേതൃത്വം
- കുമ്മനവും സുരേഷ് ഗോപിയും തോറ്റു, സുരേന്ദ്രന് എട്ടുനിലയില്‍ പൊട്ടി; നിരാശ പരസ്യമാക്കി രാജസേനന്
സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചേക്കും, കുമ്മനം വട്ടിയൂര്‍ക്കാവില്‍ ?
മത്സരിക്കാനില്ലെന്ന് നിലപാടെടുത്ത കുമ്മനം രാജശേഖരനെയും കെ സുരേന്ദ്രനെയും ഉള്‍പ്പെടുത്തി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്തിപ്പട്ടിക ബി ജെ പി തയ്യാറാക്കി. കോന്നിയിലേക്കാണ് കെ സുരേന്ദ്രനെ പരിഗണിക്കുന്നത്. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നു.
കോന്നിയില്‍ കെ സുരേന്ദ്രനെ കൂടാതെ ശോഭ സുരേന്ദ്രന്, അശോകന് കുളനട എന്നിവരെയും പരിഗണിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ പട്ടികയില്‍ കുമ്മനത്തിന് പുറമെ വി വി രാജേഷ്, എസ് സുരേഷ് എന്നിവരുടെ പേരുകളുമുണ്ട്.
മഞ്ചേശ്വരത്ത് ശ്രീകാന്ത്, സതീഷ് ഭണ്ഡാരി എന്നിവരും എറണാകുളത്ത് പത്മജ എസ് മേനോന്, ശിവശങ്കരന്, സി ജി രാജഗോപാല്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.
എന്നാല്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും തന്റെ പേര് കോന്നിയിലേക്ക് പരിഗണിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ സുരേന്ദ്രന് കൊച്ചിയിലെ ബി ജെ പി നേതൃയോഗം അവസാനിക്കുന്നതിന് മുമ്പ് മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.