ആദ്യ സ്ഥാനാർഥിപട്ടികയിൽ എം ടി രമേശിനും ബി ഗോപാലകൃഷ്ണനും ഇടമില്ല, ബിജെപിയും പൊട്ടിത്തെറി
ബിജെപിക്ക് സ്വാധീനമുള്ള കൊടുങ്ങല്ലൂര്‍ ട്വന്റി ട്വന്റിക്കും ആറന്മുള ബിഡിജെഎസിനും നല്‍കിയതും പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
ആദ്യ സ്ഥാനാര്‍ഥിപട്ടികയില്‍ പ്രമുഖരെ തഴഞ്ഞതില്‍ ബിജെപിക്കുള്ളിലും പൊട്ടിത്തെറി. ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടികയില്‍ പ്രമുഖ നേതാക്കളായ കുമ്മനം രാജശേഖരന്‍, പി എസ് ശ്രീധരന്‍പിള്ള, ജെ ആര്‍ പത്മകുമാര്‍, എം ടി രമേശ്, ബി ഗോപാലകൃഷ്ണന്‍, ജിജി ജോസഫ്, എ നാഗേഷ് തുടങ്ങിയവര്‍ക്കൊന്നും സീറ്റ് ലഭിച്ചിരുന്നില്ല.
ബിജെപിക്ക് സ്വാധീനമുള്ള കൊടുങ്ങല്ലൂര്‍ ട്വന്റി ട്വന്റിക്കും ആറന്മുള ബിഡിജെഎസിനും നല്‍കിയതും പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കളമശ്ശേരി എന്നീ മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയതിലും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്. പതിറ്റാണ്ടുകളായി അടിത്തട്ടില്‍ പ്രവര്‍ത്തകരുള്ള മണ്ഡലങ്ങള്‍ ആളില്ലാ പാര്‍ട്ടികള്‍ക്കായി താലത്തില്‍ വെച്ച് നല്‍കിയെന്നാണ് ബിജെപിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനം.
സുരേന്ദ്രന്‍ പക്ഷത്തീന് സീറ്റുകള്‍ വാരിക്കോരി നല്‍കിയതായും ആരോപണമുണ്ട്. ശബരിമല ക്ഷേത്രം ഉള്‍പ്പെട്ട റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നല്‍കിയതില്‍ ആര്‍എസ്എസ് പ്രാദേശികഘടകത്തിന് എതിര്‍പ്പുണ്ട്. കുമ്മനം രാജശേഖരനെ ഇവിടെ മത്സരിപ്പിക്കണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആവശ്യം.