അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, പവന് കൂടിയത് 120 രൂപ
- തിങ്കളാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സംസ്ഥാനത്ത് സാധ്യത
- മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂലിൽ ചേർന്നു
- ശോഭ സുരേന്ദ്രനും സുരേഷ്ഗോപിയും മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം: പട്ടിക മാറും
- ഹരിപ്പാട് അമ്മയെപ്പോലെ, അവിടെ തന്നെ മത്സരിക്കും: രമേശ് ചെന്നിത്തല
നേമത്ത് സുരേഷ് ഗോപിയുടെ പേര് പരിഗണനയിൽ, ശോഭ സുരേന്ദ്രൻ ചാത്തന്നൂരിലും സന്ദീപ് വാര്യർ തൃത്താലയിലും മത്സരിച്ചേക്കും
ബിജെപി സിറ്റിങ് സീറ്റായ നേമത്ത് കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന സാാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ അവസാനം നിമിഷം മാറ്റത്തിന് സാധ്യത. കുമ്മനം രാജശേഖരനെ നിർദേശിച്ചിരുന്ന മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പേരാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്. നേമത്തെ കൂടാതെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ എന്നിവിടങ്ങളിലേക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.
പാർട്ടി പ്രതീക്ഷ വെയ്‌ക്കുന്ന സീറ്റുകളിൽ കരുത്തരായ സ്ഥാനാർത്ഥികൾ തന്നെ വേണമെന്നാണ് കേന്ദ്ര നിർദേശം. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായാണ് റിപ്പോർട്ട്.
ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃത്താലയിൽ പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ മത്സരിപ്പിക്കാനും നീക്കമുണ്ട്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്, ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കാനും സാധ്യതയുണ്ട്.
കൊട്ടാരക്കരയില്‍ ചലച്ചിത്ര താരം വിനു മോഹന്റെ പേരും ഉള്‍പ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ മത്സരിച്ചേക്കും.