തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 15 ഓഗസ്റ്റ് 2014 (16:06 IST)
കൊച്ചി ബ്ലാക്ക്മെയില്‍ കേസ് പ്രതി ബിന്ധ്യ തോമസ് മാധ്യമങ്ങള്‍ക്ക് കത്ത് കൈമാറിയ സംഭവത്തെ തുടര്‍ന്ന് വെഞ്ഞാറമൂട് സ്റ്റേഷനിലെ നാലു വനിതാ പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍.
കഴിഞ്ഞ ദിവസമായിരുന്നു ബിന്ധ്യ തോമസ് നെടുമങ്ങാട് കോടതിവളപ്പില്‍ വെച്ച് എഴുതി തയാറാക്കിയ രണ്ടു പേജുള്ള കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നു. ബിന്ധ്യസിന് ആരാണ് കടലാസും പേനയും നല്‍കിയതെന്നുമുള്ള അന്വേഷണത്തിനൊടുവിലാണ് വനിതാ പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്.
സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന സ്പെഷല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ച് റൂറല്‍ എസ്പിക്ക് കൈമാറി.