തിരഞ്ഞെടുപ്പില്‍ തോറ്റത് കോണ്‍ഗ്രസിലെ പാരവയ്ക്കലും കാലുവാരലും കാരണം: ബിന്ദു കൃഷ്ണ

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:20 IST)

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് വനിതാ നേതാവ് ബിന്ദു കൃഷ്ണ. പാര്‍ട്ടിക്കു വേണ്ടി ഒരു ജോലിയും ചെയ്യാതെ, നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പരാജയത്തിനു പിന്നിലും ഇടപെട്ടിട്ടുണ്ടാകുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. തനിക്കെതിരെ ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ തനിക്കും പാര്‍ട്ടിക്കും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടും തോറ്റു. കോണ്‍ഗ്രസില്‍ ഇതൊക്കെ സ്വാഭാവികമാണ്. തിരഞ്ഞെടുപ്പില്‍ തോറ്റത് കോണ്‍ഗ്രസിലെ പാരവയ്ക്കലും കാലുവാരലും കാരണമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ബിന്ദു കൃഷ്ണ ഇക്കാര്യം പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :