അനുബന്ധ വാര്‍ത്തകള്‍
- ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ കാലത്ത് എത്ര ചർച്ചകൾ നടന്നു? ഉമ്മൻ ചാണ്ടിയെ തള്ളി സുധാകരനും
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ ഈ സ്ഥാനം പിന്നെന്തിന്? ആഞ്ഞടിച്ച് വിഡി സതീശൻ
- കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കൂടുതല്‍ നേതാക്കള്‍ രാജിവച്ചേക്കും
- കേരള കോണ്‍ഗ്രസിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും
- 'വി.ഡി.സതീശന് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നു'; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി, പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍
വേണുഗോപാല്‍ ബിജെപി ഏജന്റ്, അവസരം കിട്ടിയാല്‍ പോകും; വിമര്‍ശനം ശക്തം
ഡി.സി.സി. പുനഃസംഘടനയ്ക്ക് പിന്നാലെ കെ.സി.വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് വേണുഗോപാല്‍ നടത്തുന്നതെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ബിജെപി ഏജന്റായാണ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ഡി.സി.സി. പ്രസിഡന്റായി പാലോട് രവിയെ തീരുമാനിച്ചതില്‍ പി.എസ്.പ്രശാന്ത് അതൃപ്തി അറിയിച്ചു. രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തയച്ചിട്ടുണ്ട്. ഈ കത്തില്‍ വേണുഗോപാലിനെതിരെ രൂക്ഷ പ്രതികരണങ്ങള്‍ ഉണ്ട്. വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും വേണുഗോപാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും ഈ കത്തില്‍ പരോക്ഷമായി ഉന്നയിച്ചിരിക്കുന്നു. ഡി.സി.സി. പുനഃസംഘടനയ്ക്ക് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്.
അടുത്ത ലേഖനം