അപർണ|
Last Modified വെള്ളി, 14 സെപ്റ്റംബര്‍ 2018 (12:33 IST)
ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി വിവാഹം ചെയ്തത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ആഘോഷിക്കാനുള്ള വകയുണ്ട്. കിർമാണി മനോജ് വിവാഹം ചെയ്തത് ഗര്‍ഫ് സ്വദേശിയുടെ ഭാര്യയെ. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിന് മുന്നിലെത്തിയതോടെയാണ് സംഭവം വിവാദമായത്.
ബഹറിനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതാണ്
ഭാര്യയെന്നും ഒപ്പം തന്റെ രണ്ടുമക്കളെ കൂടെ കൂട്ടിയിരുന്നുവെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.
മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് ഇന്നലെ വിവാഹം കഴിച്ചത്.
വിവാദം ഭയന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.