1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. bar probe, sobha durendran, bjp stirke

ബാര്‍കോഴ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി- പിണറായി ചുംബന സമരം: ശോഭ സുരേന്ദ്രന്‍

ബാര്‍കോഴ
ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും അണിയറയില്‍ ചുംബനസമരം നടത്തുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം ശോഭ സുരേന്ദ്രന്‍. കെ.എം.മാണി രാജിവക്കണമെന്നാവശ്യപ്പെട്ടു ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. യുഡിഎഫ് സര്‍ക്കാരിന്റെ സംരക്ഷണം പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുകയാണ് എന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

കേസില്‍ യുഡി-എഫും എല്‍‌ഡീഫും ഒത്തുകളിക്കുന്നു എന്ന ആരോപണവുമാ‍യാണ് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ നിന്നിറങ്ങിയാലെ കേരളത്തില്‍ ഭരണമാറ്റമുണ്ടാവു എന്നും വിഎസ് പ്രതിപക്ഷ നേതാവയിരിക്കുന്നിടത്തോളം കാലം പ്രതിപക്ഷം നയിക്കുന്ന ഒരു സമരവും വിജയിപ്പിക്കാന്‍ പിണറായി അനുവദിക്കില്ല എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

സോളാര്‍ കേസിലെ തെളിവുകള്‍ പിസി ജോര്‍ജ് പുറത്തുവിടും എന്ന ഭയം കൊണ്ടാണു ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകാത്തതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
VISHNU.NL