തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 19 മാര്‍ച്ച് 2016 (14:56 IST)
പാര്‍ട്ടിയുടെ പോഷകസംഘടനയില്‍ തന്നെയാണ് മാണിക്കെതിരെ
ഗൂഡാലോചന നടന്നതെന്ന് ജോസ് കെ മാണി. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് ജോസ് കെ മാണി ഇങ്ങനെ പറഞ്ഞത്. വിദ്യാര്‍ത്ഥി സംഘടനായോഗത്തിലാണ് ഗൂഢാലോചന നടന്നത്.
ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിനു ഒരാഴ്ച മുമ്പാണ് ഈ യോഗം നടന്നതെന്നും യോഗം നടക്കുന്ന സമയത്ത് ഫ്രാന്‍സിസ് ജോര്‍ജ് അവിടെയുണ്ടായിരുന്നെന്നും ജോസ് കെ മാണി ആരോപിച്ചു. കേരള കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ എം മാണിയെ നിര്‍ജീവമാക്കാന്‍ ശ്രമിച്ചു.
മാണിയെ നിര്‍ജീവമാക്കാന്‍ ശ്രമിച്ചതില്‍ ഇപ്പോള്‍ ഒറ്റിക്കൊടുത്തവര്‍ക്കും അതില്‍ പങ്കുണ്ട്. ഇടതുമുന്നണിയിലേക്ക് പോയ ഫ്രാന്‍സിസ് ജോര്‍ജ് തങ്ങളുടെ മദ്യനയം എന്താണെന്ന് വ്യക്തമാക്കണം. ബാര്‍ തുറക്കാമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണിക്ക് ഒപ്പമാണ് ഫ്രാന്‍സിസ് ജോര്‍ജ് എന്നും അദ്ദേഹത്തിനെ മുന്നണിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് ബാര്‍ ഉടമകളാണെന്നും അദ്ദേഹം ആരോപിച്ചു.