കോട്ടയം|
rahul balan|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (18:44 IST)
അങ്കമാലി സീറ്റിന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും കെ എം മാണി വിഭാഗവും അവകാശവാദമുന്നയിച്ചതോടെ യു ഡി എഫിന്റെ സീറ്റ് ചർച്ചകൾ വീണ്ടും വഴിമുട്ടി. അങ്കമാലി ഉൾപ്പെടെ മൂന്നു സീറ്റുകള്‍ വേണമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം പൂഞ്ഞാർ, കുട്ടനാട് സീറ്റുകൾ വച്ചുമാറണമെന്ന കോൺഗ്രസിന്റെ ആവശ്യം കെ എം മാണിയും അംഗീകരിച്ചില്ല.
അങ്കമാലി സീറ്റ് വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു
ഔഷധി ചെയർമാൻ സ്ഥാനം ജോണി നെല്ലൂർ രാജിവച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം അങ്കമാലി സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. മത്സരിക്കാന്‍ തയ്യാറായി നിന്ന ജോണി നെല്ലൂരിന് കോണ്‍ഗ്രസ് തീരുമാനം വന്‍തിരിച്ചടിയുമായി.
പിറവത്തിന്റെയും അങ്കമാലിയുടേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം.