മന്ത്രിമോഹമുള്ള ആരും ജനാധിപത്യ കേരളാ കോണ്‍ഗ്രസിലില്ല; സ്ഥാനമാനങ്ങള്‍ക്കായി രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ജനം തിരിച്ചറിയും- ഫ്രാന്‍‌സിസ് ജോര്‍ജ്

കേരളാ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണ്

ഫ്രാന്‍‌സിസ് ജോര്‍ജ് , ജനാധിപത്യ കേരളാ കോണ്‍ഗ്രസ് , ബാര്‍ കോഴ , കെ എം മാണി
കോട്ടയം| jibin| Last Updated: വ്യാഴം, 17 മാര്‍ച്ച് 2016 (03:02 IST)
മരണംവരെ എംഎല്‍എയും മന്ത്രിയുമായി തുടരണമെന്ന് ആഗ്രഹിക്കുന്ന ആരും ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ഇല്ലെന്ന് ചെയര്‍‌മാന്‍ ഫ്രാന്‍‌സിസ് ജോര്‍ജ്. ബാര്‍ കോഴയടക്കമുള്ള ആരോപണങ്ങള്‍ വന്ന സാഹചര്യത്തിലെങ്കിലും കെഎം മാണിയുടെ മനം മാറ്റം പ്രതീക്ഷിച്ചിരുന്നു. നാടിന് നന്മ ചെയ്യാന്‍ മന്ത്രിയാകണമെന്നില്ല. എത്ര കാലം മന്ത്രിയായി എന്നതിലല്ല എന്തു ചെയ്തു എന്നതാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ഥാനമാനങ്ങള്‍ക്കായി രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ജനം തിരിച്ചറിയും. പാര്‍ട്ടി രൂപവത്കരിച്ചത് ആത്മാഭിമാനം വീണ്ടെടുക്കാനാണ്. കോട്ടയത്ത് നടന്ന പാര്‍ട്ടി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍‌സിസ് ജോര്‍ജ്.
ഇടതുപക്ഷത്തിനൊപ്പം അണിചേരാന്‍ അണികളെ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :