കോട്ടയം|
jibin|
Last Updated:
ഞായര്‍, 13 മാര്‍ച്ച് 2016 (14:37 IST)
ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി എംപി രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന അവസരവാദ നിലപാടാണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടി രൂപികരിച്ചവര്‍ അവസരവാദികളും ഭാഗ്യാന്വേഷികളുമാണ്. അഞ്ച് വര്‍ഷം ഭരണത്തിലിരുന്ന് ആനുകൂല്യം മുഴുവൻ പറ്റിയ ശേഷം പാർട്ടി വിട്ടത് നന്ദികേടാണെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമതവിഭാഗം സ്വീകരിച്ച നിലപാടിനു പിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമോണോയെന്ന് പരിശോധിക്കും. ഭിന്നിപ്പിക്കാനും ഐക്യം ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ആന്റണി രാജുവിനും ഫ്രാന്‍സിസ് ജോര്‍ജിനും സീറ്റുകള്‍ നല്‍കാമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി പറഞ്ഞതാണ്. ലയനത്തിനായി ജോസഫ് ഗ്രൂപ്പും കേരള കോൺഗ്രസ് എമ്മും ഒട്ടേറെ ത്യാഗം ചെയ്തു. ലയനത്തിന് വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം സഹിച്ചത് കേരളാ കോൺഗ്രസ് എമ്മാണ്. ഞാനോ മാണി സാറോ ഏകാധിപതി ആയിരുന്നെങ്കിൽ ലയനം നടക്കില്ലായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
മോഹഭംഗം സംഭവിച്ചവരുടെ കോണ്‍ഫേഡറേഷനാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്. ബാറുകള്‍ തുറക്കാതിരിക്കാനാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍, അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമെന്നാണ് ഇടതുപക്ഷ ജാനാധിപത്യ മുന്നണി പ്രഖ്യാപിച്ചതെന്നും ജോസി കെ മാണി പറഞ്ഞു.