ജന്മാഷ്ടമി ദിനത്തില്‍ കണ്ണന്റെ പാട്ടുകള്‍ കേള്‍ക്കാം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (10:09 IST)

ഇന്ന് ശ്രീകൃഷ്ണജയന്തി, പൊതു ചടങ്ങുകള്‍ ഒന്നുമില്ലാതെ ഇത്തവണയും വീടുകളില്‍ തന്നെയാണ് ആഘോഷം. ഓണ്‍ലൈനായി മറ്റും പല പരിപാടികളും നടത്തുന്നുണ്ട്.ജന്മാഷ്ടമി ദിനത്തില്‍ കണ്ണന്റെ പാട്ടുകള്‍ കേള്‍ക്കാം. ഒത്തിരി മനോഹരമായ ഗാനങ്ങള്‍ മലയാള സിനിമ സംഭാവന ചെയ്തിട്ടുണ്ട്.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ലായിരുന്നു നന്ദനം റിലീസ് ആയത്. ഈ ചിത്രത്തിന്റെ വിജയത്തിന് ഗാനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്.
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം എന്ന് ഗാനം ഒരു തവണയെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും.
2006ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഫോട്ടോഗ്രാഫര്‍.രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യ്ത ചിത്രത്തില്‍ ബിജു മേനോന്‍, മുരളി, നിതാശ്രീ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

ബാബാ കല്യാണിയിലെ കൈനിറയെ വെണ്ണ തരാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :