അനുബന്ധ വാര്‍ത്തകള്‍
- സെപ്റ്റംബറില്‍ 16ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും!
- എം.ഡി.എം.എ യും സ്വർണ്ണ ബിസ്കറ്റും കടത്തിയ ആൾക്ക് പത്ത് വർഷം കഠിനതടവ്
- ഇന്നുമുതല്‍ തുടര്‍ച്ചയായി ബാങ്ക് അവധി
- വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി, അടുത്തമാസം 16ദിവസത്തെ അവധി!
- മുൻ മന്ത്രി എ സി മൊയ്തീന് നാല് ബിനാമികൾ, ഒരാൾക്ക് 50ലേറെ അക്കൗണ്ടുകൾ: മൊയ്തീനെ ഇ ഡി ചോദ്യം ചെയ്യും, അക്കൗണ്ടുകൾ മരവിപ്പിച്ചു
പണം ബാങ്കിൽ അടച്ചു, എന്നാൽ പണം ക്രെഡിറ്റായത് മറ്റൊരു അക്കൗണ്ടിൽ : നഷ്ടപരിഹാരം നൽകാൻ വിധി
മലപ്പുറം: മഞ്ചേരിയിലെ പേരാപുരത്ത് മൊയ്തീൻ കുട്ടി എന്നയാൾ ബാങ്കിൽ അബ്ദുൽ സലാമെന്ന ആളുടെ അക്കൗണ്ടിൽ അടയ്ക്കാനായി രണ്ടര ലക്ഷം രൂപ അക്കൗണ്ട് നമ്പർ എഴുതിയ ശേഷം നൽകി. എന്നാൽ ഈ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്കായിരുന്നു പോയത്.
തുടർന്ന് പരാതിയുമായി ബാങ്ക് അധികാരികളെയും പോലീസിനെയും സമീപിച്ചെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് മൊയ്തീൻകുട്ടി ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചു. തുടർന്നാണ് സേവനത്തിൽ വീഴ്ച വരുത്തി എന്ന കാരണത്താൽ ബാങ്ക് ഇടപാടുകാരനായ മൊയ്തീൻ കുട്ടിക്ക് മൂന്നര ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ ഉത്തരവായത്.
തെറ്റായ അക്കൗണ്ടിലേക്ക് പോകാൻ കാരണം പരാതിക്കാരൻ എഴുതി നല്കിയതില് പിഴവാണെന്നാണ് ബാങ്ക് അധികാരികൾ വിശദീകരിച്ചത്. ഇതിനിടെ പണം ലഭിച്ച കോഴിക്കോട് സ്വദേശി ശൈലേഷ് പണം ലഭിച്ചതറിഞ്ഞതും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെലവഴിക്കുകയും ചെയ്തിരുന്നു.

അടുത്ത ലേഖനം