അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് വേണ്ട രേഖകളില്ലാതെ പ്രവര്‍ത്തിച്ച 73 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
- അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കും
- പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ: പീഡനത്തിനിരയാക്കിയ 24കാരന് പിടിയില്‍
- അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്; രേഖകള്‍ പോലീസില്‍ സമര്‍പ്പിക്കണം
- മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ബിരിയാണിയിൽ പുഴു
ഓഗസ്റ്റ് മാസം 10 ദിവസം ബാങ്ക് അവധി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഓഗസ്റ്റ് 27 (ഞായര്‍), ഓഗസ്റ്റ് 28 (തിങ്കള്‍), ഓഗസ്റ്റ് 29 (ചൊവ്വ) തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ഈ മാസം ബാങ്ക് ജീവനക്കാര്‍ അവധി ലഭിക്കും
ഈ മാസം സംസ്ഥാനത്ത് 10 ദിവസം ബാങ്ക് അവധിയായിരിക്കും. ഓണം വരുന്നതുകൊണ്ടാണ് ഈ മാസം ഇത്രയും അവധികള്‍ വന്നത്. ഇതില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി വരുന്നുണ്ട്. ആ ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഓഗസ്റ്റ് ആറ് ഞായറാഴ്ചയാണ് ഈ മാസത്തിലെ ആദ്യ ബാങ്ക് അവധി. പിന്നീട് ഓഗസ്റ്റ് 13, 20, 27 തുടങ്ങിയ ദിവസങ്ങളിലും ഞായര്‍ അവധിയാണ്.
ഓഗസ്റ്റ് 12 രണ്ടാം ശനിയാഴ്ചയും ഓഗസ്റ്റ് 26 നാലാം ശനി എന്നീ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 28 - ഒന്നാം ഓണം (ഉത്രാടം)
ഓഗസ്റ്റ് 29 - തിരുവോണം
ഓഗസ്റ്റ് 31 - ശ്രീനാരായണ ഗുരു ജയന്തി
എന്നിവയാണ് ഈ മാസത്തിലെ മറ്റ് അവധി ദിനങ്ങള്‍.
ഓഗസ്റ്റ് 27 (ഞായര്‍), ഓഗസ്റ്റ് 28 (തിങ്കള്‍), ഓഗസ്റ്റ് 29 (ചൊവ്വ) തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ഈ മാസം ബാങ്ക് ജീവനക്കാര്‍ അവധി ലഭിക്കും.