1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ: പീഡനത്തിനിരയാക്കിയ 24കാരന്‍ പിടിയില്‍

Palakkad
പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പീഡനത്തിനിരയാക്കിയ 24കാരന്‍ പിടിയില്‍. ചേലക്കുന്ന് സ്വദേശിയായ സാഗര്‍ ബിജുവാണ് അറസ്റ്റിലായത്. മെയ് മാസത്തിലായിരുന്നു 17കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പരീക്ഷയ്ക്ക് മാര്‍ക്കുകുറഞ്ഞതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. 
 
എന്നാല്‍ പിന്നീട് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ ലഭിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 
അടുത്ത ലേഖനം
അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്; രേഖകള്‍ പോലീസില്‍ സമര്‍പ്പിക്കണം