അനുബന്ധ വാര്‍ത്തകള്‍
- തന്നെ സൈന്യത്തില്‍ എടുക്കുമോയെന്ന് ബാബുവിന്റെ ചോദ്യം
- കാല്‍ കല്ലില്‍ തട്ടി, തെന്നി വീണു; അപകടത്തെ കുറിച്ച് ബാബു
- പ്രണയം പങ്കുവെച്ച് കീര്‍ത്തി സുരേഷും മഹേഷ് ബാബുവും,സര്‍കാരു വാരി പാട്ടയിലെ ആദ്യ ഗാനം
- ബാബുവിന്റെയാണ് ഈ ദിവസം, രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് സിനിമാതാരങ്ങളും
- ഭാരതത്തിന്റെ ധീര ജവാന്മാര്ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്: വൈശാഖ്
ആദ്യം വീണ സ്ഥലത്തുനിന്ന് 20 അടി താഴ്ചയിലേക്ക് ബാബു വീണ്ടും വീണു ! ഒഴിവായത് വന്‍ ദുരന്തം
ട്രക്കിങ്ങിനിടെ മലമുകളില്‍ നിന്ന് വീണ് പാറയിടുക്കില്‍ കുടുങ്ങിയ ബാബു വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ആദ്യം വീണ സ്ഥലത്തുനിന്ന് 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു. ഭാഗ്യമാണ് അപ്പോള്‍ ബാബുവിനെ തുണച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.