കര്‍ണാടക മന്ത്രി ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി

ശ്രീനു എസ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (08:23 IST)
കര്‍ണാടക മന്ത്രി ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി. കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളിക്കെതിരെയാണ് ലൈംഗിക ആരോപണം. മന്ത്രിയുടെ അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ആരോപണത്തില്‍ ബിജെപി പ്രതിക്കൂട്ടിലായിരിക്കുകയാണ്.

സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയാണ് ലൈംഗീക ചൂഷണം. ഇതില്‍ സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് മനുഷ്യവകാശപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായിരുന്നു രമേഷ് ജാര്‍ക്കിഹോളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :