എ കെ ജെ അയ്യര്‍|
Last Modified ശനി, 27 ഡിസംബര്‍ 2025 (19:17 IST)
തൃശൂർ: തൃശൂർ ജില്ലയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്തു സ്വന്തമാക്കിയ അവിണിശ്ശേരി പഞ്ചായത്തിൽ ഭരണം ഇനി യുഡിഎഫിന്.
കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി ബിജെപി
ഭരിച്ചിരുന്ന
പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ആകെ 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ മത്സരത്തിന് ഒടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്. രണ്ട് മെമ്പർമാരുള്ള സി.പി.എം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ബിജെപിക്കും യു.ഡി.എഫിനും 7 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയും ചെയ്തു.