1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attack Kollam Jewellery

ജൂവലറി മാനേജരെ വിളിച്ചു വന്ദത്തി വജ്രവും സ്വർണ്ണവും തട്ടിയ സംഭവം : 5 പേർ പിടിയിൽ

Attack
കൊല്ലം: ജുവലറി മാനേജരെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. കൊല്ലം പള്ളിതോട്ടം എച്ച്ആന്‍ഡ്‌സി കോളനി നിവാസികളായ ഫൈസല്‍, നിജാദ്, അഫ്സല്‍, സൈദലി, അജിത് എന്നിവരെ എടപ്പാളില്‍ നിന്ന് പിടികൂടിയത്.
 
 പോലീസ് നടത്തിയ അന്വേഷണത്തിൽഎടപ്പാള്‍  - പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു.
 
 എന്നാൽ കവർച്ചാ സംഘത്തിലെ ബാദുഷ എന്നയാള്‍ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം കൊല്ലത്തെ ലോഡ്ജിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
 തൃശൂര്‍ സ്വദേശിയായ വജ്ര വ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്ക് വജ്രം വാങ്ങാന്‍ എന്നു പറഞ്ഞു ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയും കൈയില്‍ ഉണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് യൂസഫലിയും രവി പിള്ളയും നൽകും