ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിച്ചപ്പോൾ ഹോട്ടലിൽ അക്രമം കാണിച്ച എസ്.ഐ ക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 7 ജൂണ്‍ 2024 (19:43 IST)
കോഴിക്കോട്: ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിച്ചപ്പോൾ ഹോട്ടലിൽ അക്രമം കാണിച്ച എസ്.ഐയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബാലുശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.രാധാകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇദ്ദേഹം കൂട്ടുകാരുമൊത്ത് രാത്രി ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ പോകുന്നത് സ്ഥിരമായിരുന്നു. അങ്ങനെ പേര് പറഞ്ഞു പോകുന്നവർക്ക് ഭക്ഷണം നൽകേണ്ടെന്ന് ഹോട്ടൽ ഉടമ ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനക്കാർ ഭക്ഷണത്തിന്റെ കാശ് ചോദിച്ചതോടെ ക്ഷുഭിതനായ എസ്.ഐ അസഭ്യം പറയുകയും അക്രമം കാട്ടുകയും ചെയ്തു.

ഇതിനെ തുടർന്നാണ് ഹോട്ടൽ ഉടമ പോലീസിൽ പരാതിപ്പെട്ടത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :