ജൂവലറി ജീവനക്കാരെ ആക്രമിച്ചു സ്വർണ്ണവും വജ്രവും കവർന്ന നാലംഗ സംഘം പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 9 ജൂണ്‍ 2024 (18:29 IST)
കൊല്ലം: ജൂവലറി ജീവനക്കാരെ ആക്രമിച്ചു സ്വർണ്ണവും വജ്രവും കവർന്ന നാലംഗ സംഘം പിടിയിലായി. തൃശൂരിലെ ഒരു ജൂവലറിയിൽ മാനേജരെ ഫോണിലൂടെ വിളിച്ചു സ്വർണ്ണ ഉരുപ്പടികളും വജ്രാഭരണങ്ങളും വേണം എന്നറിയിച്ചു വിളിച്ചുവരുത്തിയാണ് നാലംഗ സംഘം ഇവരെ ആക്രമിച്ചു ഉരുപ്പടികളും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ഷഹനാസ് (25), നാദിർഷ (25), മൻസൂർ (23), ഷുഹൈബ് (22) എന്നീ നാലംഗ സംഘമാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഹോട്ടലിൽ വച്ച് അക്രമി സംഘം വജ്രങ്ങളും
തട്ടിയെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഘം ഹോട്ടലിലേക്ക് ജൂവലറി മാനേജർ സുരേഷിനെയും കൂട്ടരെയും വിളിച്ചു വരുത്തിയ ശേഷം ആക്രമിക്കുകയും ആറര ലക്ഷം രൂപ വില വരുന്ന രണ്ടു വജ്രക്കല്ലുകൾ തട്ടിയെടുത്തത്. ഇതിനൊപ്പം സുരേഷിൻറെ സുഹൃത്ത് ധരിച്ചിരുന്ന മൂന്നു പവന്റെ സ്വർണ്ണ മാലയും മൊബൈൽ ഫോണുകളുമാണ് സംഘം കവർന്നത്. സുരേഷിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :