1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attack against BJP state committee office

ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം; നാടന്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണമെന്ന് ഓഫിസ് ജീവനക്കാര്‍

ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

ബി ജെ പി
ബി ജെ പി സംസ്ഥാനകമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ബുധനാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു ആക്രമണം ഉണ്ടായത്. തിരുവനന്തപുരം, കുന്നുകുഴിയിലെ പുതിയ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.
 
നാടന്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഓഫീസ് ജീവനക്കാരന്‍ പറഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേര്‍ ഓഫീസിനു നേരെ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍, അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തിന് പിന്നില്‍ സി പി എം ആണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
അടുത്ത ലേഖനം
രക്തം സ്വീകരിക്കുമ്പോള്‍ അതീവശ്രദ്ധ വേണം; രക്തം സ്വീകരിച്ച 2234 ഇന്ത്യക്കാര്‍ക്ക് എച്ച്‌ഐവി എന്ന് റിപ്പോര്‍ട്ട്