രക്തം സ്വീകരിക്കുമ്പോള്‍ അതീവശ്രദ്ധ വേണം; രക്തം സ്വീകരിച്ച 2234 ഇന്ത്യക്കാര്‍ക്ക് എച്ച്‌ഐവി എന്ന് റിപ്പോര്‍ട്ട്

രക്തം സ്വീകരിച്ച 2234 ഇന്ത്യക്കാര്‍ക്ക് എച്ച് ഐ വി എന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (09:27 IST)
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യയില്‍ രക്തം സ്വീകരിച്ച 2234 പേര്‍ക്ക് എയ്‌ഡ്‌സിന് കാരണമായ എച്ച്‌ ഐ വി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ദേശീയ എയ്‌ഡ്‌സ് നിയന്ത്രണസംഘടന (നാക്കോ)യാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാക്കോ. അതേസമയം, വൈറസ് ബാധിതര്‍ സ്വയം നല്കിയ വിവരമാണ് ഇതെന്നും രക്ത കൈമാറ്റത്തിലൂടെയാണ് എച്ച് ഐ വി പകര്‍ന്നതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും നാക്കോ പറയുന്നു.

2014 ഒക്‌ടോബറിനും 2016 മാര്‍ച്ചിനുമിടയില്‍ ആശുപത്രികളില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് വൈറസ് ബാധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :