1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ASLAM MURDER CASE CPM BRANCH SECRETRY ARREST

അസ്ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അനിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അസ്ലം വധം: കസ്റ്റഡിയിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അസ്ലം വധക്കേസ്
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ കസ്റ്റഡിയിലായ കാസര്‍കോട് ബംഗള സ്വദേശി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് റൂറല്‍ എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അനിലിനെ അസ്ലം വധക്കേസ് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. 
 
കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയത് അനിലിന്റെ നേതൃത്വത്തിലാണെന്നാണ് വിവരം. സിപിഎം ബംഗള ബ്രാഞ്ച് സെക്രട്ടറിയാണ് അനിലെന്ന് പൊലീസ് പറഞ്ഞു.  അനിലില്‍നിന്ന് പൊലീസിന് പ്രതികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ പങ്കില്‌ളെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിലായത് പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. 
About Writer
PRIYANKA
അടുത്ത ലേഖനം
ഫേസ്ബുക്കിലൂടെ മനംകവർന്ന വിശ്വസ്ത സുഹൃത്ത് യുവതിയെ പറ്റിച്ചു; കവർന്നെടുത്തത് 34 ലക്ഷം രൂപ