1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ashiq abu, police raid, cocane case

‘കഫേ പപ്പായ‘യിലെ റെയ്ഡ് മാധ്യമ സൃഷ്ടി?

ആഷിഖ് അബു
വാലന്റൈന്‍സ് ദിനാഘോഷം സംഘടിപ്പിച്ച നക്ഷത്ര ഹോട്ടലുകളിലും ക്ലബ്ബുകളിലും രാത്രിയില്‍ പോലീസിന്റെ വ്യാപക പരിശോധന. നിശാ പാര്‍ട്ടികള്‍ നടന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലും കഫെകളിലുമായിരുന്നു ശനിയാഴ്ച രാത്രി ഏഴുമണിയോടെ മഫ്തി വേഷത്തിലും യൂണിഫോമിലുമായി പോലീസ് സംഘങ്ങളെത്തിയത്.
 
സിനിമാ സംവിധായകന്‍ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ കഫേ പപ്പായയിലും പോലിസ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്ത ആഷിഖ് അബു നിഷേധിച്ചിട്ടുണ്ട്. തന്റെ സ്ഥാപനത്തില്‍ ഇത്തരത്തില്‍ യാതൊരു വിധ പരിശോധനയും നടന്നിട്ടില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു.  കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് ആഷിഖിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നതിനാല്‍ റെയ്ഡ് വാര്‍ത്തയ്ക്ക് ഏറെ പ്രാധാന്യമാണ് ചാനലുകള്‍ നല്‍കുന്നത്. 
 
കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്ന് കൊക്കെയ്‌നുമായി സിനിമാ താരമടക്കമുള്ളവര്‍ പിടിയിലായതിനെ തുടര്‍ന്ന് രാത്രിപാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളും ഫ്ളാറ്റുകളും നിരീക്ഷണത്തിലായിരുന്നു. കടവന്ത്രയിലെ ഡ്രീം ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം ഒരു പാര്‍ട്ടിക്കിടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയിരുന്നു. ശനിയാഴ്ച നടന്നത് പരിശോധനയല്ലെന്നും പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ നടത്തിയ നിരീക്ഷണം മാത്രമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
About Writer
vishnu