1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arya rajendran facebook post

തെക്കും വടക്കും ഒന്നാണ്, സച്ചിൻ ദേവുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

arya rajendran
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വിവാദപരാമർശത്തിൻ്റെ ചുവടുപിടിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ. തെക്കും വടക്കും ഒന്നാണെന്ന കുറിപ്പോടെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കൊപ്പമുള്ള ചിത്രമാണ് ആര്യ പങ്കുവെച്ചത്.
 
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രാമായണത്തിൽ രാമൻ, സീത എന്നിവർക്കൊപ്പം ലക്ഷ്മണൻ പോകുമ്പോൾ തെക്കൻ കേരളത്തിന് മുകളിലൂടെ പോകുമ്പോൾ ലക്ഷ്മണന് രാമനെ കൊന്ന് സീതയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായി എന്നും അത് ലക്ഷ്മണൻ്റെ പ്രശ്നമല്ല അത് ആ പ്രദേശത്തിൻ്റെ പ്രശ്നമാണെന്ന് രാമൻ പറഞ്ഞുവെന്നുമായിരുന്നു സുധാകരൻ്റെ പരാമർശം.
 
തെക്കൻ ജില്ലക്കാർ മൊത്തം മോശമാണെന്ന് പറഞ്ഞുവെക്കുന്ന പ്രസ്താവന വിവാദമായതോടെ സുധാകരൻ പരാമർശം പിൻവലിച്ചിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിവാഹിതനൊപ്പം ഒളിച്ചോടി, താലിബാൻ കല്ലെറിഞ്ഞ് കൊല്ലും മുൻപ് യുവതി തൂങ്ങിമരിച്ചു